Malayalam Hymn
En jeevanaathhan krupayaalenne
En jeevanaathhan krupayaalenne lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എൻ ജീവനാഥൻ കൃപയാലെന്നെ
നടത്തിടുവതെന്താനന്ദം!
തൻജീവനെന്നെ വിജയം നൽകി
പുലർത്തിടുവതെന്താനന്ദം!
1 ബഹുവിധ ഭീതികളേറും ധരയിൽ
തീരാത്ത കൃപയെൻമീതേ
പകരുവതമിതം സന്തോഷമനിശവും
തരും ഭയമെഴാതെ ഓ-ഓ-തരും
2 പല പരിശോധനകൾ വരുമെന്നാൽ
ശ്രീയേശുവരികിൽ വന്നു
മമ കൃപമതിയെന്നെന്നോടു ദിവസവും
മോദാലരുളിടുന്നു ഓ-ഓ മോദാൽ
3 അതിബലമുളള കരങ്ങൾ മൂലം
താങ്ങുന്നു കൃപയാലെന്നെ
മതിബലമകലും നേരത്തഭയമവൻ
നൽകിടുന്നു നന്നെ ഓ-ഓ നൽകി
4 മനുജരനേകമരാജകമായി
മേവുന്നുലകിലീ കാലം
മനസ്സുഖമൊടു ഞാൻ വാസം തുടരുവതു
ദിവ്യകരുണമൂലം ഓ-ഓ ദിവ്യ