En kristhan yodhavakuvan chernnen

Malayalam Hymn

En kristhan yodhavakuvan chernnen

En kristhan yodhavakuvan chernnen lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എൻ ക്രിസ്തൻ യോദ്ധാവാകുവാൻ ചേർന്നേൻ തൻ സൈന്യത്തിൽ തൻ ദിവ്യ വിളി കേട്ടു ഞാൻ ദൈവാത്മശക്തിയിൽ നല്ലപോർ പൊരുതും ഞാൻ എൻക്രിസ്തൻ നാമത്തിൽ വാടാക്കിരീടം പ്രാപിപ്പാൻ തൻനിത്യ രാജ്യത്തിൽ 2 എൻക്രൂശു ചുമന്നിടുവാൻ ഇല്ലൊരു ലജ്ജയും എൻപേർക്കു കഷ്ടപ്പെട്ടു താൻ എന്നെന്നും ഓർത്തിടും 3 പിശാചിനോടു ലോകവും ചേർന്നിടും വഞ്ചിപ്പാൻ വേണ്ടാ നിൻ ചപ്പും കുപ്പയും എന്നുരച്ചിടും ഞാൻ 4 ഒർ മുൾക്കിരീടം അല്ലയോ എൻനാഥൻ ലക്ഷണം തൻ യോദ്ധാവാഗ്രഹിക്കുമോ ഈ ലോകാഡംബരം 5 ഞാൻ കണ്ടുവല്യ സൈന്യമാം വിശ്വാസ വീരരെ പിഞ്ചെല്ലും ഞാനും നിശ്ചയം ഈ ദൈവധീരരെ 6 കുഞ്ഞാട്ടിൻ തിരുരക്തത്താൽ എനിക്കും ജയിക്കാം തൻ സർവ്വായുധ വർഗ്ഗത്താൽ എല്ലാം സമാപിക്കാം 7 വല്ലൊരു മുറിവേൽക്കുകിൽ നശിക്കയില്ല ഞാൻ തൻ ശത്രുവിന്റെ കൈകളിൽ ഏൽപ്പിക്കയില്ല താൻ 8 എൻ ജീവനെയും വയ്ക്കുവാൻ എൻ നാഥൻ കൽപ്പിക്കിൽ സന്തോഷത്തോടൊരുങ്ങും ഞാൻ തൻക്രൂശിൻ ശക്തിയാൽ 9 വിശ്വാസത്തിന്റെ നായകാ! ഈ നിന്റെ യോദ്ധാവെ വിശ്വസ്തനായി കാക്കുകെ നൽ അന്ത്യത്തോളമേ

Related Songs