Aakaasha meghangalil kristhan

Malayalam Hymn

Aakaasha meghangalil kristhan

Aakaasha meghangalil kristhan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആകാശ മേഘങ്ങളിൽ... ക്രിസ്തൻ ആഘോഷമായ് വരുന്നു ആർപ്പിടാൻ ഒരുങ്ങുക പ്രിയരെ ആ ദിനം ആഗതമായ്... 1 ഗംഭീര ധ്വനി മുഴങ്ങും-സ്വർഗ്ഗേ കേട്ടിടും ദൂതർ സ്വരം ദൈവത്തിൻ കാഹള ശബ്ദമതും കേൾക്കും ഇറങ്ങും കർത്തനും മേഘമതിൽ;- ആകാശ... 2 ക്രിസ്തുവിൽ മരിച്ചവരോ-മുൻപേ ഉയിർക്കും തേജസ്സോടെ ഭൂതലേ വസിക്കും വിശുദ്ധ ഗണങ്ങൾ പോയിടും ആ ദിനം മേഘമതിൽ;- ആകാശ... 3 കഷ്ടങ്ങൾ അടിക്കടിയായ്-വന്നു ഭീതി ഉയർത്തിടുമ്പോൾ വാഗ്ദത്തം തന്നവൻ, വാക്കു മാറാത്തവൻ കൂടെയുണ്ടെപ്പോഴും ആശ്രയമായ്;- ആകാശ... 3 പരിഹാസം നിന്ദകളാൽ-ലോകർ പഴിചൊല്ലും നേരത്തിലും ലോകത്തെ ജയിച്ച, നിന്ദകൾ സഹിച്ച കർത്തനിൻ സഖിത്വം കൂടെയുണ്ട്;- ആകാശ...

Related Songs