Malayalam Hymn
Anuthapamuthirum hridayamathin
Anuthapamuthirum hridayamathin lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
അനുതാപമുതിരും ഹൃദയമതിൻ
യാചനകേട്ടിടും സ്വർഗതാതാ
കണ്ണുനീർ തൂകിടും അടിയരിൻ പ്രാർത്ഥന
കേൾക്കാതെ പോകരുതേ
നാഥാ-കേൾക്കാതെ പോകരുതേ
1 തളരുന്ന നേരം നിൻ പാദാന്തികെ
ആശ്രയം തേടുവാൻ അണഞ്ഞിടുന്നു
കാൽവറിനാഥാ നീ ചിന്തിയ രക്തമെൻ
പാപക്കറകളെ തുടച്ചുവല്ലോ;- അനുതാപ…
2 വഴിയേതെന്നറിയാതെ ഉഴറിയപ്പോൾ
വഴികാട്ടിയായി നീ വന്നുവല്ലോ
ഇടയനായ് നടന്നു നീ എൻ വഴിത്താരയിൽ
കാലിനു ദീപമാം വചനമതായ്;- അനുതാപ…
3 നിരാശയെൻ ജീവിത നിനവുകളിൽ
കണ്ണീരിൻ ചാലുകൾ തീർത്ത നേരം
മരണത്തെ ജയിച്ചുയിർപൂണ്ട നാഥാ നിൻ
വരവിനായ് ഭൂവിതിൽ മരുവിടുന്നു;- അനുതാപ...