Malayalam Hymn
Anuthapamuthirum mizhineerode
Anuthapamuthirum mizhineerode lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
അനുതാപമുതിരും മിഴിനീരോടെ
നിൻതിരു സവിധേ ഞാൻ വരുന്നു
കരുണാമയനേ കനിവേകണമേ
കാൽവറി ദർശനനം ഏകീടണേ
ഇരുളേറുമീ വഴിയാത്രയതിൽ
തെളിദീപമായ് മുന്നിൽ നീ വരണേ
പഥികന് പാഥേയമായി നീ മാറുമ്പോൾ
പാദാന്തികം മാത്രം എൻ ശരണം
ഹൃദയം നുറുങ്ങുവോർക്കരികിലെത്തും
മനം തകർന്നോർക്കെന്നും ജീവനും നീ
കരുതലിൻ ചിറകുമായ് കാവലിൻ കരവുമായ്
പരിപാവനാത്മാവേ നിറയണമേ
അഴലേറുമീ മരുയാത്രയതിൽ
നിഴലായ് നീയെന്നെ ചേർത്തിടണേ
തെളിനീരുറവായ് ഒഴുകി നീ എന്നിൽ
തരളിതമായെന്നെ നടത്തീടണേ