Malayalam Hymn
Ninnaalasaaddhyamaay onnumillaa
Ninnaalasaaddhyamaay onnumillaa lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നിന്നാലസാദ്ധ്യമായ് ഒന്നുമില്ലാ നാഥാ
നിന്നാലസാദ്ധ്യമായ് ഒന്നുമില്ലാ
നിന്നാലസാദ്ധ്യമായ് ഒന്നുമില്ലാ ദേവാ
നിന്നാലസാദ്ധ്യമായ് ഒന്നുമില്ലാ
പ്രതികൂലകാറ്റുകളടിച്ചീടിലും
പടകുകൾതകർന്നങ്ങു വീണീടിലും
പലകമേൽ കിടത്തിയെന്നേ പുലർത്തും
പാരിന്റെ ഉടയവനേശു നാഥൻ
കാലത്തിൻ വിധിയതോ രാഹാബിനേ
കോലമായ് നിറുത്തിയ ദേശത്തിലും
രക്ഷകൻ വാതിൽ തുറന്നു നൽകി
ദൈവജനത്തിന്റെ കൂടെപാർപ്പാൻ
ബലമുളള കോട്ടകളുയർന്നീടട്ടെ
ബലവാന്മാർ ചുറ്റിനും നിരന്നീടട്ടെ
യെരീഹോകോട്ടയെ തകർത്ത ദൈവം
ഇന്നുമെന്നുമെന്റെ കൂടെയുണ്ട്
ചൂരച്ചെടിക്കീഴിൽ കിടന്നെന്നാലും
യാബോക്കിൻ തീരത്തു കരഞ്ഞെന്നാലും
ദൂതനെ ഇറക്കി ശക്തി നൽകി
ഓടുവാനിനിയും പ്രാപ്തി നൽകും
പൊട്ടകിണറ്റിലേക്കെറിഞ്ഞെന്നാലും
പത്മോസിൻ ദ്വീപിൽ നീ വീണെന്നാലും
ദർശനം നൽകി നിന്നേ നടത്തും
മഹിമയിൻ സാക്ഷിയായ് നിലനിർത്തീടും
ക്ഷാമം നിറഞ്ഞൊരു ദേശത്തിലും
വിശ്വാസത്തിൻ വിത്തു നാം വിതച്ചാൽ
ക്ഷാമത്തെ മാറ്റി ക്ഷേമമാക്കീ
നൂറുമേനി നൽകി അനുഗ്രഹിക്കും