Malayalam Hymn
Yahova daivamam vishudha jaathi naam
Yahova daivamam vishudha jaathi naam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യഹോവ ദൈവമാം വിശുദ്ധജാതി നാം
അവനവകാശമാം ജനം നാം
പരദേശികൾ നാം ഭാഗ്യശാലികൾ
ഇതുപോലൊരു ജാതിയുണ്ടോ
1 ആപത്തിൽ നമ്മുടെ ദിവ്യ സങ്കേതവും
ബലവും ദൈവമൊരുവനത്രേ
ആകയാൽ പാരിടം ആകെയിളകിലും
നാമിനി ഭയപ്പെടുകയില്ലാ;- യഹോവ...
2 അവനീ-തലത്തിൽ അപമാനം നമു-
ക്കവകാശമെന്നോർത്തിടണം
അവനായ് കഷ്ടത ഏൽക്കുകിൽ തേജസ്സിൽ
അനന്തായുഗം വാണിടും നാം;- യഹോവ...
3 നിരനിരനിരയായ് അണിനിരന്നീടുവിൻ
കുരിശിൻ പടയാളികളെ
ജയ-ജയ-ജയ കാഹളം ഊതിടുവിൻ
ജയവീരനാം യേശുവിന്;- യഹോവ...