Vishudha simhasanathinte keezhil

Malayalam Hymn

Vishudha simhasanathinte keezhil

Vishudha simhasanathinte keezhil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 വിശുദ്ധ സിംഹാസനത്തിന്റെ കീഴിൽ നിന്നു ഒഴുകുന്നൊരു മഹാനദി അതിൽ ഞാൻ നീന്തുവാൻ തുടങ്ങിയപ്പോൾ ഹാ! എന്താനന്ദം എൻ ഉൾത്തടത്തിൽ 2 ജീവജലനദിയിൽ യാനം ചെയ്ത നരിയാണിയോളം കിളർന്നു വെള്ളം അപ്പോഴും ഞാനാനന്ദിപ്പാൻ തുടങ്ങി എന്തൊരു സന്തോഷം എൻ ഹൃത്തടത്തിൽ 3 മുട്ടോളം വെള്ളത്തിൽക്കൂടെ നടന്നു ശ്രതുവിൻ ശക്തിയേശാത്ത കൗതുകാൽ സ്തോത്രം സ്തുതികളിത്യാദി പാടീട്ട് നൃത്തം തുടങ്ങി ഞാൻ സ്വർഗ്ഗീയമോദത്താൽ 4 അരയോളം വെള്ളത്തിൽ ചെന്ന് നേരം ആശ്ചര്യം കുറിക്കൊണ്ടങ്ങാർത്തുപാടി ആശ്വാസപദൻ എന്റെ ഉള്ളിൽ വന്നു ഹല്ലേലുയ്യാ പാടി ഞാനാർത്തവനെ 5 നീന്തീട്ടല്ലാതെ കടപ്പാൻ വയ്യാത്ത ആത്മനദിയിലെന്റെ പ്രാണനാഥൻ സ്നാനപ്പെടുത്തിയെന്നെ അത്ഭുതമേ നിറഞ്ഞ സന്തോഷം ഉണ്ടായെനിക്ക് 6 ആത്മസ്നാനം പ്രാപിക്കാത്ത പ്രിയരേ സന്താപം നീങ്ങി സന്തോഷം വേണമോ വേഗം വന്ന് എണ്ണ നിറച്ചുകൊൾക അന്ത്യനാളായല്ലോ താമസം വേണ്ട

Related Songs