Vishudha seeyon mala thannil

Malayalam Hymn

Vishudha seeyon mala thannil

Vishudha seeyon mala thannil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 വിശുദ്ധ സീയോൻമല തന്നിൽ മുദാ നിരന്നു നിൽക്കുന്നൊരു സൈന്യമിതാ അവർക്കു പ്രധാനി കുഞ്ഞാടു തന്നെ നിറഞ്ഞ സന്തോഷം(3) ഉണ്ടായവർക്കു 2 പിതാവ് പുത്രനിവർ പേരുകളെ സദാപി കാണാമിവർ നെറ്റികൾ മേൽ പറഞ്ഞുകൂടാതുള്ള ഭാഗ്യമോർക്കിൽ നിറഞ്ഞ സന്തോഷം(3) ഉണ്ടായവർക്കു 3 സുരർക്കുതകും ഫിഡിൽ മീട്ടുകയാൽ പെരും ജലത്തിന്നൊലിയെന്നവണ്ണം വരുന്നുണ്ടു വൈണിക ശബ്ദമൊന്നു നിറഞ്ഞ സന്തോഷം(3) ഉണ്ടായവർക്കു 4 പ്രാചീനരും ജീവികൾ നാലും ചേർന്നു ദേവാസനത്തിന്നു മുൻനിന്നു കൊണ്ടു പാടുന്നൊരു നൂതന ഗീതമവർ വാടാത്ത സന്തോഷം(3) ഉണ്ടായവർക്കു 5 വിശുദ്ധ കുഞ്ഞാടിന്റെ രക്തമൂലം വിലയ്ക്കു കൊള്ളപ്പെട്ടവർക്കൊഴികെ പഠിച്ചുകൊൾവാൻ കഴിഞ്ഞില്ല തെല്ലും തുടർന്നവർ പാടും(3) ആ ദിവ്യഗീതം 6 എഴുപത്തു രണ്ടുരണ്ടായിരമോ തിരഞ്ഞെടുത്തോരിവർ കന്യകമാർ അശുദ്ധരായ് തീർന്നില്ല സ്തീകൾ മൂലം അവർക്കു സന്തോഷം(3) ഉണ്ടെന്നുമെന്നും 7 കുഞ്ഞാടിനെയെങ്ങുമേ പിന്തുടരും സന്യാസികളാമിവർ മന്നിൽനിന്നു ഒന്നാം ഫലമായ് വരിച്ചുളളവരാണ- ന്യായവും ഭോഷ്കും (3) ഇല്ലായവർക്കു 8 ഇല്ലില്ല കളങ്കമവർക്കു തെല്ലും ചൊല്ലാർന്ന മഹത്ത്വവുമുണ്ടവർക്കു വല്ലായ്മയശേഷവും നീങ്ങിയതാൽ എല്ലാറ്റിലുമെല്ലാമോ(3) ദൈവമത്രേ കർത്താവു തൻ ഗംഭീരനാദം : എന്ന രീതി വെളി പ്പാട് 14:15

Related Songs