Malayalam Hymn
Innumennum ennasrayamay inginim
Innumennum ennasrayamay inginim lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഇന്നുമെന്നും എന്നാശ്രയമായ്
ഇങ്ങിനീം യേശുമതിയാം
എന്നാധിയെല്ലാം ഒന്നായകന്നു
പോകുന്നു തൻചാരേ വരുമ്പോൾ
1 ഞാനാശ്രയിക്കും എൻ ദൈവമെന്നെ
അനാഥനായ് കൈവിടുമോ?
കണ്ണീർ തുടച്ചും കൈകൾ പിടിച്ചും
കാത്തിടും കൺമണിപോലെ
2 ജീവൻ വെടിഞ്ഞയെൻ ജീവനാഥൻ
ജീവിക്കുന്നത്യുന്നതനായ്
അവനുണ്ടെനിക്കെല്ലാമായെന്നും
അവനിയിൽ കരുതുവാനായ്
3 കഷ്ടതകളിൽ മാറാത്ത നല്ല
കർത്താവെനിക്കുള്ളതിനാൽ
കലങ്ങാതെയുലകിൽ പുലരുന്നു
ദിനവും കൃപയാലെ ഹല്ലെലുയ്യാ