Karthaneyippakalilenne nee

Malayalam Hymn

Karthaneyippakalilenne nee

Karthaneyippakalilenne nee lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കർത്തനേയിപ്പകലിലെന്നെ നീ കാവൽ ചെയ്തതിമോദമായ് ചേർത്തണച്ചു നിൻ പാദത്തിലായ- തോർത്തടി പണിയുന്നു ഞാൻ 2 പക്ഷികൾ കൂടണഞ്ഞുകൊണ്ടവ നിർഭയമായി വസിക്കും പോൽ പക്ഷമോടെന്റെ രക്ഷകാ! തവ വക്ഷസ്സിലണഞ്ഞീടുന്നേൻ;- കർത്തനേ 3 ഭൂതലെയുദിച്ചുയർന്ന സൂര്യ ശോഭ പോയ് മറഞ്ഞിടുന്നു നീതി സൂര്യനെ മോദമോടക- താരിൽ നീയുദിക്കണമേ;- 4 കേശാദിപാദം സർവ്വവും ഭരി- ച്ചിടേണം പരിശുദ്ധനെ ദാസൻ നിൻ തിരുസന്നിധിയിൻ പ്ര- കാശത്തിൽ വസിച്ചീടുവാൻ;- 5 നിദ്രയിൽ നിൻ ചിറകിൻ കീഴായെന്നെ ഭദ്രമായ് മറയ് ക്കേണമേ രാത്രി മുഴുവന്നാവിയാലെന്നെ ശത്രുവിൽ നിന്നു കാക്കുക;- 6 രാതിയിൽ ഞാൻ കിടക്കയിൽ പ്രാണ- നാഥനെ! വേദവാക്യങ്ങൾ ഓർത്തു ധ്യാനിച്ചു മോദമായ് പ്രാർത്ഥി- ച്ചീടുവാൻ കൃപ നൽകുക;- 7 പ്രാണനായകനേശുവേ നീയീ രാത്രിയിൽ എഴുന്നള്ളിയാൽ ആനന്ദത്തോടെ ദാസനും എതി- രേൽക്കുവാൻ തുണയ് ക്കേണമേ;- 8 ഇന്നു രാത്രിയിൽ എന്റെ ജീവനെ നീ എടുത്തീടുകിൽ വിഭോ നിന്നിൽ ഞാൻ നിദ്രകൊണ്ടു വിശ്രമി- ച്ചീടുവാൻ കൃപനൽകണേ;-

Related Songs