Kristhuvin sathya sakshikal nam

Malayalam Hymn

Kristhuvin sathya sakshikal nam

Kristhuvin sathya sakshikal nam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ക്രിസ്തുവിൻ സത്യസാക്ഷികൾ നാം ക്രൂശിന്റെ ധീരസേനകൾ നാം പാരിടത്തിൽ പരദേശികളാം നാം പരലോക പൗരാവകാശികൾ നാം കൂടുക നാം ഉത്സുകരായ് പാടുക ജയ ജയ സ്തുതിഗീതങ്ങൾ ക്രൂശിൻ വചനം സുവിശേഷം ദേശമശേഷമുയർത്തുക നാം 2 അലസത വിട്ടെഴുന്നേൽക്കുക നാം അവിശ്രമം പോർപൊരുതിടുക നാം അവിശ്വാസത്തിൻ തലമുറ തന്നിൽ വിശ്വാസവീരരായ് പുലരുക നാം 3 അന്ധതയിൽ ജനസഞ്ചയങ്ങൾ ഹന്ത! വലഞ്ഞു നശിച്ചിടുന്നു രക്ഷകനേശുവിൻ സാക്ഷികളാം നാം രക്ഷണ്യമാർഗ്ഗമുരച്ചിടുക 4 എതിരുകളെത്രയുയർന്നാലും വൈരികളെത്രയെതിർത്താലും അടിപതറാതെ വഴി പിശകാതെ കൂശെടുത്തേശുവെയനുഗമിക്കാം 5 ഇന്നു നാം നിന്ദയും ചുമന്നുലകിൽ ഉന്നതൻ നാമമുയർത്തിടുകിൽ തന്നരികിൽ നാം ചേർന്നിടുമ്പോൾ തന്നിടും തങ്കം കിരീടമവൻ യേശുവിൻ നാമം വിജയി : എന്ന രീതി

Related Songs