Muzhangkaal madakkumpol

Malayalam Hymn

Muzhangkaal madakkumpol

Muzhangkaal madakkumpol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മുഴങ്കാൽ മടക്കുമ്പോൾ യേശുവേന്ന്‌ വിളിക്കുമ്പോൾ തിരുമുഖ ശോഭ എന്നിൽ പതിഞ്ഞീടുന്നു കുറുമ്പൊന്നും ഓർക്കാതെ കുറവുകൾ നിനക്കാതെ അമ്മയെപ്പോൽ ഓടിവന്ന്‌ ഓമനിക്കുന്നു ഈ നല്ല സ്നേഹത്തെ എന്ത്‌ വിളിക്കും വാത്സല്യനിധിയെ നന്ദി യേശുവേ (2) ഹല്ലേലൂയ്യ ഹല്ലേലൂയ്യ (2) എന്റെ യേശുവിൻ സ്നേഹത്തെ ഓർക്കുമ്പോൾ ഉല്ലാസത്തോടെ ഞാൻ ആരാധിക്കും എന്റെ യേശുവിൻ സ്നേഹത്തെ ഓർക്കുമ്പോൾ അത്യുൽസാഹത്തോടെ ഞാൻ ആരാധിക്കും ഈ താണഭൂവിൽ തേടിവന്നു, ഏഴയെന്നെ വീണ്ടെടുത്തു യേശുവിന്റെ സ്നേഹം എന്തൊരാശ്ചര്യമേ നിത്യം എന്റെ കൂടിരുന്ന്‌ നൽ വഴിയിൽ നയിക്കുവാൻ പരിശുദ്ധാത്മാവിൻ തിരുസാന്നിദ്ധ്യം തന്നു ഈ നല്ല സ്നേഹത്തെ എന്ത്‌ വിളിക്കും കൃപാനിധിയെ നന്ദി യേശുവേ ഹല്ലേലൂയ്യ ഹല്ലേലൂയ്യ (2) വാതിലുകൾ അടയുമ്പോൾ നാളെയെന്തെന്ന്‌ ഓർക്കുമ്പോൾ തിരുവചനം എന്നെ ശക്തനാക്കുന്നു ഞാൻ നിന്റെ കൂടെയുണ്ട്‌, ദൂതഗണം മുമ്പിലുണ്ട്‌ വാതിലുകൾ നിന്റെ മുമ്പിൽ തുറന്നീടുന്നു ഈ നല്ല സ്നേഹത്തെ എന്ത്‌ വിളിക്കും കരുണാനിധിയെ നന്ദി യേശുവേ ഹല്ലേലൂയ്യ ഹല്ലേലൂയ്യ (2)

Related Songs