Nallavan nallavan ente Yeshu

Malayalam Hymn

Nallavan nallavan ente Yeshu

Nallavan nallavan ente Yeshu lyrics · Malayalam Christian Song

The Hymnal
Key of G
0 plays
Lyrics onlyWhatsApp

Lyrics

നല്ലവൻ നല്ലവൻ എന്റെ യേശു എന്നും നല്ലവൻ ദുഃഖകാലത്തും സുഖകാലത്തും എന്റെ യേശു നല്ലവൻ 1 പാപിയായ് ജീവിച്ചു പാടുപെട്ടു ഞാനീപാരിതിൽ പാപമില്ലാത്ത നിൻ രക്തത്താൽ രക്ഷിച്ച യേശുവാണെന്റെ രക്ഷകൻ;- നല്ലവൻ... 2 കർത്തനേ നിൻദയ എത്രയോവിശ്വാസം ആണെന്നിൽ വെട്ടിക്കളയാതെ ഇത്രനാൾ സൂക്ഷിച്ച നിൻദയ എത്ര വിശ്വസ്തം;- നല്ലവൻ... 3 വന്നിടും നിശ്ചയം യേശുതാൻ വന്നിടും നിശ്ചയം പാപിയേ രക്ഷിച്ച രോഗിക്കു വൈദ്യനാം യേശു വേഗം വന്നിടും;- നല്ലവൻ... 4 പോകനാം പോകനാം ഈനല്ല യേശുവിന്റെ പാതയിൽ എത്തിടും നിശ്ചയം നൽകിടും വാഗ്ദത്തം എന്റെ യേശു നല്ലവൻ;- നല്ലവൻ... 5 എന്നും ഞാൻ സ്തുതിക്കും എന്റെ രക്ഷകനായ യേശുവെ നാൾതോറും വാഴത്തിടും നാടെങ്ങും ഘോഷിക്കും എന്റെ യേശു നല്ലവൻ;-നല്ലവൻ... 6 എന്നു നീ വന്നിടും നിൻ മുഖം നേരിൽ കാൺമാൻ ആശയായ് യേശുവേഗം വന്നിടും എൻഅല്ലലെല്ലാം തീർത്തിടും ആപൊൻമുഖം ഞാൻ നേരിൽ മുത്തിടും;-നല്ലവൻ...

Related Songs