Malayalam Hymn
Ammakiliyum kunjikkilikalum
Ammakiliyum kunjikkilikalum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അമ്മക്കിളിയും കുഞ്ഞിക്കിളികളും
പാട്ടുകൾ പാടിപ്പാടി
വനത്തിനുള്ളിലെ പഴങ്ങൾ കഴിച്ചു
സന്തോഷം പങ്കു വച്ചു. (2)
വേടൻ വന്നീടും തിന വിതറും
നമ്മൾ പറന്നുയരും.
എന്നുള്ള പാട്ട് അമ്മക്കിളി
പാടി എന്നും പറഞ്ഞിരുന്നു. (അമ്മ)
ഒരു നാൾ അമ്മക്കിളി ഈ
ലോകം വേഗം പിരിഞ്ഞു പോയി (2)
പാട്ടു മറന്നു കുഞ്ഞിക്കിളികൾ
വളരെ കണ്ണീരിലായി (2)
പലനാൾ ശേഷം കുഞ്ഞിക്കിളികൾ
ആഹാരം തേടിപ്പോയി (2)
പാട്ടു മറന്നു പറക്ക മറന്നു
കെണിയിൽ അകപ്പെട്ടു (2)
പൊന്നു കൂട്ടരേ നാം ഒരിക്കലും
സൃഷ്ടാവെ മറക്കല്ലേ
വചനങ്ങൾ പാടി പ്രാർത്ഥിച്ചെന്നും
ദൈവത്തെ ഓർത്തീടേണം
നാനാ ന നന്നാ നന.....