Malayalam Hymn
Daiva sneham madhuryame
Daiva sneham madhuryame lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ദൈവസ്നേഹം മാധുര്യമേ
ദൈവസ്നേഹം ആശ്ചര്യമേ
ദൈവസ്നേഹം അഗോചരമേ
വർണ്ണിപ്പാൻ നാവാൽ കഴിവില്ലല്ലൊ
തിരു സ്നേഹം രുചിച്ചീടുവാൻ
വാഞ്ച ഏറിടുന്നെൻ യേശുവേ
സന്നിധെ അണയുന്ന നാളിലെൻ
ക്ലേശങ്ങളെ മറന്നു ഞാൻ പാടിടുമേ
തിരുനിണം ചൊരിഞ്ഞെനിക്കായ്
തിരുമേനി തകർത്തെനിക്കായ്
തിരുജീവൻ തന്നെനിക്കായ്
നിത്യ ജീവൻ നൽകീടുവാൻ;- തിരു സ്നേഹം…
കർത്തൻ കാഹളം മുഴങ്ങുമ്പോൾ
ദൂതർ ധ്വനിയും കേട്ടിടുമ്പോൾ
രൂപാന്തരം പ്രാപിച്ചു ഞാൻ
കർത്തൻ തൻ കൂടെ പോകുമേ;- തിരു സ്നേഹം…
ഒരുനാൾ ഞാൻ കാണും നാഥനെ
പൊന്മുഖം ഞാൻ അന്നു മുത്തീടുമേ
കർത്തെന്റെ മാർവോട് ചേർന്ന് ഞാൻ
നിത്യ യുഗം വാഴുമെ;- തിരു സ്‌നേഹം...