Daiva sneham chollaan aavillenikke

Malayalam Hymn

Daiva sneham chollaan aavillenikke

Daiva sneham chollaan aavillenikke lyrics · Malayalam Christian Song · Video

The Hymnal
Key of A
0 plays
WhatsApp

Lyrics

ദൈവ സ്നേഹം ചൊല്ലാൻ ആവില്ലെനിക്ക് വർണ്ണിച്ചത്‌ തീർക്കാൻ നാവില്ലെനിക്ക് (2) ആഴിയിലുമാഴം ദൈവത്തിന്റെ സ്നേഹം കുന്നുകളിലേറും അതിന്നുയരം (2) 1 അമ്മ മറന്നാലും മറന്നിടാത്ത അനുപമ സ്നേഹം അതുല്യ സ്നേഹം അനുദിനമേകി അവനിയിലെന്നെ അനുഗ്രഹിച്ചീടും അവർണ്യസ്നേഹം;- ദൈവ... 2 അലകളുയർന്നാൽ അലയുകയില്ല അലിവുള്ള നാഥൻ അരികിലുണ്ട് വലമിടമെന്നും വലയമായ്‌ നിന്ന് വല്ലഭനേകും ബലമതുല്യം;- ദൈവ... 3 സ്വന്തപുത്രനെയും ബലിതരുവാൻ എന്തു സ്നേഹമെന്നിൽ ചൊരിഞ്ഞു പരൻ അന്തമില്ലാകാലം സ്തുതി പാടിയാലും തൻ തിരുകൃപയ്ക്കതു ബദലാമോ;- ദൈവ...

Related Songs