Nandi chollaan vakkukalillaayennil

Malayalam Hymn

Nandi chollaan vakkukalillaayennil

Nandi chollaan vakkukalillaayennil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നന്ദി ചൊല്ലാൻ വാക്കുകളില്ലായെന്നിൽ പൊന്നു നാഥാ നിന്റെ വൻ കൃപയ്ക്കായ് വർണ്ണിച്ചാൽ തീർക്കാനാവില്ലെനിക്ക് വല്ലഭാ നീ ചെയ്ത വൻ ക്രിയകൾ 1 നാശക്കുഴിയിൽ നിന്ന് എന്നെ നീ കയറ്റി കുഴഞ്ഞതാം ചേറ്റിൽ നിന്നെന്നെ ഉയർത്തി കാലുകൾ പാറമേൽ സ്ഥിരമാക്കി നിർത്തിയെൻ വായിൽ പുതിയോരു പാട്ടു തന്നു;- 2 ലോകത്തിൻ താങ്ങുകൾ മാറിടും നേരം നിൻ സ്നേഹം നീയെന്റെ ഉള്ളിൽ പകർന്നു സ്നേഹത്തിൻ കൊടിയെന്റെ മീതെ പിടിച്ചെന്നെ ഈ മരുവിൽ നാഥൻ നടത്തിടുന്നു;- 3 ഭാരങ്ങളേറുമീ ജീവിതയാത്രയിൽ ദുർഘടമേടുകൾ കടന്നിടുവാൻ നിൻ കൃപ ചൊരിഞ്ഞു നിൻ ശക്തി പകർന്നു നീ ജയമായ് നടത്തുക അന്ത്യം വരെ;-

Related Songs