Malayalam Hymn
Nandi chollaan vaakkukalilla
Nandi chollaan vaakkukalilla lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
നന്ദി ചൊല്ലാൻ വാക്കുകളില്ല
നല്ല നാഥന്റെ വൻ കൃപയോർത്താൽ
സംപൂർണ്ണമായി നിൻ സവിധെ
സർവ്വശക്താ എന്നെ അർപ്പിക്കുന്നു
ശോധന ചെയ്യുന്ന എന്റെ നാഥൻ
അന്തരംഗം അറിയുന്ന കർത്തൻ
എനിക്കായി കരുതുന്ന സ്നേഹത്തെ ഓർത്തു ഞാൻ
എങ്ങനെ സ്തുതിക്കാതിരിക്കും നാഥാ(2)
എന്നിലും ശ്രേഷ്ടന്മാർ അനവധിയാം
എങ്കിലും നീ എന്നെ തിരഞ്ഞെടുത്തു
എനിക്കായി കരുതുന്ന സ്നേഹത്തെ ഓർത്തു ഞാൻ
എങ്ങനെ സ്തുതിക്കാതിരിക്കും നാഥാ(2)
നാഥാ എൻ പാദങ്ങൾ ഇടറിയപ്പോൾ
ഉറപ്പുള്ള പാറമേൽ നിറുത്തിയെന്നെ
എനിക്കായി കരുതുന്ന സ്നേഹത്തെ ഓർത്തു ഞാൻ
എങ്ങനെ സ്തുതിക്കാതിരിക്കും നാഥാ(2)