Malayalam Hymn
Ammathan udaratthil - nandi paranjiduvaan
Ammathan udaratthil - nandi paranjiduvaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അമ്മതൻ ഉദരത്തിൽ ഉരുവാകും മുന്നേ
മാറാത്ത വാഗ്ദത്തം എന്നിൽ നൽകി (2)
ആരുമില്ലാതെ അലഞ്ഞപ്പോൾ
ദയതോന്നി വീണ്ടെടുത്ത സ്നേഹനാഥാ
നന്ദി പറഞ്ഞിടുവാൻ വാക്കുകൾ പോര
എന്നെ തന്നെ യാഗമായി നൽകിടുന്നു (2)
യോഗ്യത ഇല്ലെന്നെണ്ണി തള്ളിയപ്പോൾ
യോഗ്യനാക്കി എന്നെ മാനിച്ചു നാഥാൻ (2)
ഏകനായി ഇരുളിൽ കരഞ്ഞു തളർന്നപ്പോൾ
അമ്മയിൻ വാത്സല്യം ഏകിനാഥൻ (2)
എന്നിലെ ഇരുൾ നീക്കി
എന്റെ ദീപത്തെ നീ പ്രകാശമാക്കി;- നന്ദി...
ബലഹീനൻ എന്നെന്നെ ലോകം വിധിച്ചപ്പോൾ
നിൻ അഭിഷേകമെൻ നിന്ദ മാറ്റി (2)
കൂട്ടുകാരിൽ പരമായെന്നെ
ശ്രേഷ്ഠ ഭോജ്യം നൽകി നീ മാനിച്ചു;- നന്ദി...
മിത്രങ്ങളേവരും അകന്നങ്ങു പോയപ്പോൾ
നൽ സഖിയായവൻ അരികിൽ വന്നു (2)
പിരിയാത്ത സ്നേഹിതനായി
നൽ പിതാവായ് പാലിച്ച ജീവനാഥാ;- നന്ദി...