Malayalam Hymn
Nanmakal marannu poyi njaan
Nanmakal marannu poyi njaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നന്മകൾ മറന്നു പോയി ഞാൻ
നല്ല ദാനങ്ങൾ മറന്നു ഞാൻ ജീവിച്ചു പോയ്
നല്ലവനാമേശൂവേ നേർവഴി നടത്തിടണേ;
നന്ദിയല്ലാതൊന്നുമേകാൻ ഈ ദാസനില്ലല്ലോ(2)
1 കൂരിരുൾ ഏറുന്ന നേരം
കൂട്ടിനായിട്ടെന്റെ ചാരെയെത്തും
കണ്ണീർ തുടച്ചിടും ക്രൂശിൻ ദിവ്യ സ്നേഹമേ,
നന്ദിയല്ലാതൊന്നുമേകാനീ-ദാസനില്ലല്ലോ(2);- നന്മകൾ...
2 ആശ്രയം തേടുന്ന നേരം
അമ്മയെപ്പോലെന്നെ ചേർത്തു നിർത്തും
ആശിഷം നൽകിടും ആശ്രിതവത്സലനേശുവേ,
നന്ദിയല്ലാതൊന്നുമേകാനീ- ദാസനില്ലല്ലോ(2);- നന്മകൾ...
3 പാരിലെൻ പാപങ്ങളെല്ലാം
പാവന സ്നേഹത്താൽ വെൺമേയാക്കി
പ്രാണനെ നൽകി പാപത്തിൻ മറുവിലയായതിനാൽ,
നന്ദിയല്ലാതൊന്നുമേകാനീ ദാസനില്ലല്ലോ(2);- നന്മകൾ...