Malayalam Hymn
Rakshakane ninte pakshamaay
Rakshakane ninte pakshamaay lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
രക്ഷകനെ നിന്റെ പക്ഷമായ് ഞാനിക്ഷിതിയിൽ
നിശ്ചയമായ് - നിശ്ചയമായ്
നിൽക്കുമെന്നായുസ്സിൻ നാൾകളെല്ലാം
1 സത്യവും ജീവനും മാർഗ്ഗവുമായ് നിൻ
പക്ഷമായ് നിൽക്കുമ്പോൾ ലജ്ജിതരാകുമോ;- രക്ഷ…
2 ചത്തുമണ്ണായിടും മർത്ത്യനേതാക്കളോ-
ടൊത്തുവസിച്ചവർ ഓർത്തുനിരാശ്ശരാം;- രക്ഷ…
3 ഒഴിയുമാകാശവും ഭൂമിയുമെങ്കിലും
ഒഴിഞ്ഞുപോകാത്ത നിൻ മൊഴികളാണെൻ ബലം;- രക്ഷ…
4 വൈരയിൻ പോരുകളേറി വരുമ്പോഴും
ധൈര്യമെനിക്കു നീ തരുമതു നിശ്ചയം;- രക്ഷ…
5 പലവിധ ദുഃഖങ്ങൾ ഉലകിലുണ്ടായാലും
അലയാത്തതെന്നും നിന്നരികിൽ ഞാനാകയാൽ;- രക്ഷ…
6 നിത്യത തന്നിൽ ഞാനെത്തുന്ന നേരത്തും
നിൽക്കും നിൻ ചാരത്തു മുത്തും നിൻപാദത്തിൽ;- രക്ഷ…
വന്ദനമേ യേശു രക്ഷകനെൻ: എന്ന രീതി