Malayalam Hymn
Thedum mukhalaavanyamen priyaa
Thedum mukhalaavanyamen priyaa lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
തേടും മുഖലാവണ്യമെൻ പ്രിയാ നിൻ
തേജസ്സേറും ശിരസ്സിൽ മഹത്വം
1 ആഹ്ലാദമേറുന്നെന്നകമേ നിന്നുയരെ
ആനന്ദ ഗാനങ്ങൾ പാടുവാൻ തുടരെ (2);- തേടും...
2 പ്രേമത്താലാവൃതമാകുന്നെൻ പ്രിയാ
പ്രേക്ഷണം ചെയ്യണമേഴയെ ധ്യതിയായ്;- തേടും...
3 ആപത്തടുത്തടുത്തെത്തിടും നേരം
ആകുലമില്ലെനിക്കര നൊടി നേരം;- തേടും...
4 സന്തതം വിശ്രമിക്കും തവ സവിധേ
സങ്കടം പോയി മറഞ്ഞീടുമഗാധേ;- തേടും...
5 ലോകം ഇവിടെനിക്കുന്നതമായ
ലാഭമുരയ്ക്കുകിലായതു മായ;- തേടും...
6 കൺകൾ മിനു മിന മിന്നുന്ന മേനി
കണ്ടു കൊതി തീരാമാനന്ദമോടിനി;- തേടും…
7 ജീവമുടി ചൂടി വാഴുമനന്ത
ജീവകനി ഭുജിച്ചീടും നിരന്തരം;- തേടും…
8 കാന്തി മിന്നും മുഖശോഭ കണ്ടെന്നും
കാത്തിരിക്കും പ്രേമത്തള്ളലാലെന്നും;- തേടും…
9 നിൻ മുഖവിക്ഷണം ചെയ്തവരാരും
നിർമ്മല ശോഭ കലരാത്തോരില്ല- തേടും...
10 കാന്തി മിന്നും തേജോരൂപമായി നാമും
കാണുമ്പോഴാകുമെന്നോതുന്നു വചനം;- തേടും...