Aathmanadi ozhukaname

Malayalam Hymn

Aathmanadi ozhukaname

Aathmanadi ozhukaname lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആത്മനദി ഒഴുകണമേ ആത്മാവിൽ നിറഞ്ഞിടുവാൻ അഭിഷേകം പകരണമേ കൃപകളാൽ നിറഞ്ഞിടുവാൻ അന്ത്യകാല ലക്ഷണങ്ങൾ കണ്ടിടുമ്പോൾ ആത്മനാഥൻ വരവിനായി ഒരുങ്ങുക നാം (2) chorus കാറ്റായി വീശിടട്ടെ ചെങ്കടലിൽ പാത കാണുവാൻ തീയായി പടർന്നിടട്ടെ എൻ അശുദ്ധികൾ ചാരമാകുവാൻ (2) മാരി പോലെ നിന്നാത്മാവ് ചൊരിയട്ടെന്മേൽ മായാലോകത്തേക്ക് ജയം പ്രാപിച്ചിടുവാൻ മഞ്ഞുപോലെ നിന്നാത്മാവ് പൊഴിയട്ടെന്മേൽ മാറാത്ത വാഗ്ദത്തങ്ങൾ പ്രാപിച്ചിടുവാൻ (2) (കാറ്റായി വീശിടട്ടെ) പ്രാക്കൾ കണക്കെ ഞാൻ പറന്നിടുവാൻ പ്രാവുപോലെ എന്മേൽ നീ ഇറങ്ങേണമേ പ്രാണനാഥൻ കരുതിടും പ്രതിഫലങ്ങൾ പ്രത്യക്ഷനാളിൽ ഞാനും ഏറ്റുവാങ്ങുവാൻ(2) (കാറ്റായി വീശിടട്ടെ)

Related Songs