Ie marthyamathe amarathvamathe

Malayalam Hymn

Ie marthyamathe amarathvamathe

Ie marthyamathe amarathvamathe lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഈ മർത്യമത് അമരത്വമത് ധരിച്ചീടുമതിവേഗത്തിൽ കാന്തൻ രൂപം ധരിക്കും നാം വേഗം പ്രാണപ്രീയനോടൊത്തു നാം വാഴും നൊടി നേരമതിൽ തീരും ക്ലേശമെല്ലാം; നിത്യ തേജസ്സിൽ നാം ലയിക്കും(2) 2 ഈ മൺകൂടാരം അഴിയും ഒരു നാൾ സ്വർഗ്ഗീയ പാർപ്പിടം ധരിക്കും കർത്തൻ തേജസ്സിൽ വെളിപ്പെടും ദിനത്തിൽ തേജോരൂപത്തിൻ പ്രതിബിംബമായി നീങ്ങും മൂടുപടം മുഖം തേജസ്സിനാൽ; കാന്തൻ രൂപമതായ് മാറിടും(2) 3 ദ്രവത്വം വിതയ്ക്കും അദ്രവത്വം കൊയ്യും പ്രാകൃതം ആത്മാവിൽ ഉയിർക്കും സൂര്യ ചന്ദ്രന്മാർ തേജസ്സിൽ ഭേദം അതുപോലവർ തങ്ങൾ തൻ നിരയിൽ പ്രതിഫലം വാങ്ങിടും തങ്കത്തെരുവീഥിയിൽ; കർത്തൻ മാർവ്വിടത്തിൽ ചാരിടും(2) 4 മരണം നീങ്ങിടും ജയം വന്നീടും നാൾ മുഴങ്ങും ജയ ഘോഷം വാനിൽ ഹേ! മരണമേ നിൻ ജയമെവിടെ? നിന്റെ വിഷമുള്ളിൻ ശക്തിയുമെവിടെ? ദൈവ കുഞ്ഞാടവൻ തകർത്തു ക്രൂശിന്മേൽ; നിന്റെ വാഴ്ചകളെ നിത്യമായ്(2)

Related Songs