Malayalam Hymn
Aartthirampum thiramaalakalum
Aartthirampum thiramaalakalum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ആർത്തിരമ്പും തിരമാലകളും
ആഞ്ഞടിക്കും കൊടുങ്കാറ്റും
തീരമറിയാതലയും നേരം
തീരം കാണാൻ കൊതിക്കും നേരം
അരികിലണയും ഗുരുനാഥൻ
ഭയമകറ്റും സർവ്വേശൻ
എന്റെ യേശു സർവ്വ ശക്തനാം
എന്റെ യേശു സർവ്വ വ്യപിയാം
എന്റെ യേശു സർവ്വ ജ്ഞാനിയാം
എന്റെ യേശു നിത്യ ദൈവമാം
കാറ്റമരും...അലറും തിരയും
അമരും തൻറെ വാക്കിനാൽ
മരണത്തെ ജയിച്ചവൻ പാതാളത്തെ ജയിച്ചവൻ
കല്ലറയെ തകർത്തുയിർത്ത രാജനാണവൻ
രോഗികളും... മരണം പുൽകിയ
മാനവനും തൻ വാക്കിനാൽ
ഉയിത്തിടും സ്തുതിച്ചിടും വിലാപം നൃത്തമായിടും
എല്ലാം നന്നായി ചെയ്തിടുന്ന കർത്തനാണവൻ