Malayalam Hymn
Van thiramaalakalum adicchennaalum
Van thiramaalakalum adicchennaalum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
വൻ തിരമാലകളും അടിച്ചെന്നാലും
ഈ കാറ്റും എൻ നേരെ വീശിയെന്നാലും (2)
ആഴിമേൽ നടന്നോനെൻ കൂടെ ഉള്ളാതാൽ
പതറില്ലാ ഞാൻ തെല്ലുമേ (2)
chorus
ഹാലേലൂയ്യാ (3) ഹാ ഹാ ലേലൂയ്യാ
ഹാലേലൂയ്യാ (3) ഹാ ഹാ ലേലൂയ്യാ
1 എൻ ഭാവിയെന്താകുമെന്ന് നിനച്ചവർ മുമ്പിൽ
അത്ഭുതമായെന്നെ നടത്തിയവൻ (2)
ഒന്നുമെൻ കഴിവല്ല ശ്രേഷ്ഠതയുമല്ല
തൻ കൃപയൊന്നു മാത്രാമേ (2);- ഹാലേലൂയ്യാ...
2 ഈ ശോധനകൾ എന്നെ തളർത്തുകില്ല
പ്രത്യാശയവനിൽ ഉള്ളതിനാൽ (2)
ഈ കാണുന്നതെല്ലാം ചവറന്നെന്നെണ്ണുന്നു
നിത്യതയെൻ ആശയേ (2);- ഹാലേലൂയ്യാ...