Entho nee thiranju vannee van paapiyullil

Malayalam Hymn

Entho nee thiranju vannee van paapiyullil

Entho nee thiranju vannee van paapiyullil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്തോ നീ തിരഞ്ഞു വന്നീ വൻ പാപിയുള്ളിൽ എന്തോ നീ തിരിഞ്ഞുവന്നു 1 എന്താ നിൻ തിരുപ്പാദ-ച്ചെന്താർകളാണിപ്പെട്ടി- ട്ടന്തമില്ലാത്ത രക്തം ചിന്തിക്കീരൊഴുകുന്നു;- എന്തോ... 2 ദുഷ്ടവഴിക്കു ഞങ്ങളി-ഇഷ്ടംപോൽ നടന്നു നിൻ ശിഷ്ഠപാദങ്ങൾക്കാണി കഷ്ടമേ തറച്ചല്ലോ;- എന്തോ... 3 കല്ലിന്മേൽ വീണു നിന്റെ പുലരി മുട്ടും പോട്ടി വല്ലാതെ മുറിപ്പെട്ടി-ട്ടെല്ലുകൾ വെളിപ്പെട്ടു;- എന്തോ... 4 വെള്ളപൂന്തുടകളിൽ കൊള്ളിച്ചൊരടികളാൽ തുള്ളിപ്പോയ്-തോലും മാംസമെള്ളൊളമിടിയില്ലാ;- എന്തോ... 5 മുട്ടാടിൻ തോലുരിഞ്ഞു വിട്ടോണം നിന്റെ നെഞ്ചിൻ കൊട്ടയും തോലുരിയ-പ്പെട്ടപോൽ കാണുന്നല്ലോ;- എന്തോ... 6 പക്ഷം നിറഞ്ഞ നിന്റെ വക്ഷസും ഞങ്ങൾ പാപ- ശിക്ഷയ്ക്കായ് തുറന്നിട്ടും പക്ഷത്തെ കാട്ടുന്നല്ലോ;- എന്തോ... 7 ദന്തം കടഞ്ഞപോലെ ചന്തം തുളുമ്പും കൈകൾ കുന്തം പോലാണിയേറ്റു ചിന്തുന്നു രക്തമേറ്റം;- എന്തോ... 8 കൈകണക്കില്ലാതെ ഞാൻ ചെയ്ത പാപങ്ങൾ നിന്റെ കൈകളെ കുരിശിന്മേൽ-അയ്യോ തറച്ചീവണ്ണം;- എന്തോ... 9 കുണ്ഠിതം ചങ്കിനേകും കണ്ഠവും ദുഷ്ടർക്കുള്ള കണ്ഠകനഖങ്ങളെ കൊണ്ടറ്റം മുറിവേറ്റു;- എന്തോ... 10 വാനവർ കണ്ണിന്നേറ്റമാനന്ദമേറും നിന്റെ ആനനമടികളാൽ താനേ നിലച്ചുവീങ്ങി;- എന്തോ... 11 മണ്ണിൽ തുപ്പിക്കുരുടർ കണ്ണുകൾ തെളിച്ച-നിൻ കണ്ണിലും തുപ്പി യൂദർ ദണ്ഡിപ്പിച്ചേറ്റം നിന്നെ;- എന്തോ... 12 കുപ്പയെപ്പോലെ നീചർ തുപ്പലാൽ നനച്ചു നിൻ ഒപ്പമില്ലാത്ത മുഖ-മിപ്പോളീഭാഷയാക്കി;- എന്തോ... 13 താബോർ മലമേൽ സൂര്യ-വാവുപോൽ കണ്ടമുഖം ഭാവം പകർന്നു മങ്ങിച്ചാവിന്റെ രൂപമായി;- എന്തോ... 14 മുള്ളിൻമുടി നിൻ തലയ്ക്കുള്ളിൽ നിന്നൊഴുക്കീടും വെള്ളം പോൽ വരും രക്തം ഉള്ളം തകർക്കുന്നയ്യോ;- എന്തോ... 15 മോഹത്തിൽ ഞങ്ങൾക്കുള്ള ദാഹത്തെ നീക്കാൻ നിന്റെ ദേഹത്തെ ബലിയാക്കി സ്നേഹത്തെക്കാട്ടിക്കൊണ്ടു;- എന്തോ... 16 സ്വർലോകമേട്ടിൽ നിന്റെ നല്ലോരാട്ടിൻകൂട്ടത്തെ എല്ലാം വിട്ടീ-ദുഃഖാബ്ധിക്കല്ലോല കൂട്ടിൽ വന്നു;- എന്തോ... 17 പൊയ്പോയോരാടാമെന്ന ഇപ്പോലെ തേടിക്കണ്ടു കെൽപ്പോടെ-തോളിലേറ്റി മേല്പോട്ടുയർത്തിടാനോ;- എന്തോ... 18 അപ്പാ! നീ തന്ന ദ്രവ്യമെപ്പേരും നശിപ്പിച്ചു പിൽപാടുവലഞ്ഞറ്റ-മിപ്പോൾ നിൻ കാലക്കൽ വന്നേൻ;- എന്തോ... 19 പുത്രനെന്നുള്ള പേരിനെത്രയുമയോഗ്യൻ ഞാൻ വസ്ത്രവും കീറി-നാറി അത്രവന്നടിമയായ്;- എന്തോ... 20 മണ്ണിന്റെ മാലകറ്റാൻ വിണ്ണിൻ സൗഭാഗ്യമേകാൻ മർത്യനായ് മണ്ണിൽ വന്ന രാജാധിരാജനീശോ;- എന്തോ... 21 കൂട്ടം വിട്ടോടിയതാം കുഞ്ഞാടിനെ-തേടി കാടുകൾ തോറും അലഞ്ഞീടുന്ന നല്ലിടയാ;- 22 കാണാതെപോയതന്റെ ആടിനെ കണ്ടിടുമ്പോൾ മാറോടുചേർത്തണിച്ചിട്ടോമനിക്കും സ്നേഹമല്ലോ;- 23 കാനായിലെ വിരുന്നിൽ കൽഭരണി-തന്നിലെ വെള്ളത്തെ വീര്യമേറും വീഞ്ഞാക്കി യേശുദേവൻ 24 വിശ്വാസമോടെ തന്റെ വസ്ത്രാഞ്ചലത്തിൽ തൊട്ട് നാരിക്കു സൗഖ്യമേകി കാരുണ്യരൂപനീശോ 25 ആട്ടിക്കളയാതെതന്നെ കൂട്ടണം നിന്റെ ദാസർ കൂട്ടത്തിന്മേലും മേവാൻ കാട്ടേണം കൃപയെന്നിൽ;- 26 നിത്യപിതാവിനും തൻ സത്യസൂനോ നിനക്കും സ്തുത്യനാം റൂഹായിക്കും നിത്യവും സ്തുതിസ്തോത്രം;- എന്തോ

Related Songs