Malayalam Hymn
Aathma shakthiyal enne niracheeduka
Aathma shakthiyal enne niracheeduka lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ആത്മശക്തിയാലെന്നെ നിറച്ചീടുക
അനുദിനം ആരാധിപ്പാൻ
അഭിഷേകത്താലെന്നെ നിറച്ചീടുക
ഞാൻ ഉണർന്നു ശോഭിക്കുവാൻ (2)
അഭിഷേകം പകർന്നീടുക
പുതുശക്തി പ്രാപിക്കുവാൻ
അന്ധകാര ശക്തികളെ
ജയിക്കും ഞാനാ കൃപയാൽ (2)
2 ക്ലേശം നിറയും മരുയാത്രയിൽ ഞാൻ
നിന്നെ സ്തുതിച്ചാർത്തിടുമ്പോൾ
തുറന്നീടുക നൽ നീരുറവ
ഞാൻ എഴുന്നേറ്റു ശോഭിക്കുവാൻ(2);- അഭിഷേ...
3 കൃപയാലെന്നെ അഭിഷേകം ചെയ്യുക
വിശുദ്ധിയോടാരാധിപ്പാൻ
ആത്മാവിനാലെ നിൻ ശക്തിയാലെ
വൻ കോട്ടകൾ തകർത്തിടുവാൻ(2);- അഭിഷേ...