Malayalam Hymn
Paduvin sakala bhoomiye dhevane
Paduvin sakala bhoomiye dhevane lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പാടുവിൻ സകല ഭൂമിയേ
ദേവനു പുതിയ പാട്ടായി പാടുവിൻ
നാഥനു പാടി നാമം വാഴ്ത്തുവിൻ!
നാൾതോറും തന്റെ രക്ഷയെ നിങ്ങൾ ആർത്തറിയിപ്പിൻ
ജാതികൾ അറിവതിനു തൻ മഹിമയെ
സകല ജനങ്ങളോടും തൻ അതിശയങ്ങളും വിവരിപ്പീൻ
എന്തെന്നാൽ അവൻ വലിയവൻ ഏറ്റവും
സ്തുതിക്കേറ്റവൻ വാന-ഭൂതലങ്ങളേ-നാഥനു നിങ്ങൾ;-
ജാതികൾ തൊഴുന്ന ദേവകളൊക്കെയും
അസത്തകൾ തന്നെ-ദൈവമോ
ചമച്ചവനാകാശങ്ങളെ ഭയങ്കരൻ ദേവന്മാരേക്കാൾ
ഉന്നതൻ തിരുമുന്നിൽ വാനവും മിന്നും പ്രഭയുമെന്നുമുണ്ടെന്നു;-
ശക്തിയും അഴകും വിശുദ്ധസ്ഥല
ജനങ്ങളിൻ കുടുംബങ്ങളോടുത്തുണ്ട്
കൊടുപ്പിൻ ദേവനു മഹിമയെ കൊടുപ്പിൻ ദേവനു ശക്തിയെ
നാഥനു തിരുനാമ മഹിമ നാൾതോറും നിങ്ങൾ-നല്‌കിനല്‌കി;- പാടു...
കാഴ്ച്‌ചയെ എടുത്ത വൻ മതിലകങ്ങളിൽ ചെന്നവൻ മുമ്പിൽ വച്ചുടൻ
വിശുദ്ധിയിന്നലങ്കാരത്തിൽ ദേവനെ തൊഴുതീടുവിൻ
സകലഭൂമിയെ! തിരുമുന്നിൽ നിങ്ങൾ
നടുങ്ങുവിനവൻ ഭയങ്കരനെന്നു;- പാടു...
വാനവൻ-വാഴുന്നതിനാലൂഴിയും ഇളകാതെ സ്ഥിരപ്പെടുന്ന ഹോ!
നേരായ് നായകൻ ജനങ്ങൾക്കു ന്യായം വിസ്‌തരിച്ചീടുമെന്നു
ജാതികളോടു മോദമായ് പറ-
ഞ്ഞീടുവിനാദി നാഥനു നിങ്ങൾ;- പാടു...
വാനങ്ങൾ സന്തോഷിക്കയും മൂഴിയും ആനന്ദിക്കയു-മാഴിയും
അതിൻ നിറവോടു കൂടവെ മുഴങ്ങീടുകയും ചെയ്യട്ടെ
എല്ലാ വയലിലുള്ളതൊക്കെയും
ഉല്ലസിക്കട്ടെ നല്ലതായിട്ടു;- പാടു...
അന്നഹൊ! കാട്ടിലെ മരമൊക്കെയും ആർത്തിടും ദേവതിരുമുമ്പിൽ
ദേവൻ വരുന്നു ഭൂമിയെ ന്യായം വിധിപ്പാൻ വരുന്നിതാ
നീതിയിലൂഴിയെങ്ങും ജനങ്ങളെയും
വിധിക്കുമുൺമയിൽ തന്നെ;- പാടു...
ജയം ജയം-പരമതാതനു ജയം ജയം പരമ സുതനു ജയംജയം
പരമാത്മാവിനു ജയം ജയം ത്രിയേക ദേവനു ജയം ജയം
ജയം ജയം യേശു നാമത്തിനു ജയം
ജയമാമേൻ ജയ മാമേനാമേനെന്നു;- പാടു...
സങ്കീർത്തനം-96
ജയിക്കുമേ സുവിശേഷം എന്നരീതി...