Daiva paithalay njaan jeevikkum

Malayalam Hymn

Daiva paithalay njaan jeevikkum

Daiva paithalay njaan jeevikkum lyrics · Malayalam Christian Song · Video

The Hymnal
Key of D
0 plays
WhatsApp

Lyrics

ദൈവപൈതലായ് ഞാൻ ജീവിക്കും നല്ല പൈതലായ് ഞാൻ ജീവിക്കും 1 മമ്മി എന്നെ ഓർത്തിനി കരയില്ല ഡാഡി എന്നെ ഓർത്തിനി തേങ്ങുകയില്ല എന്നും പ്രാർത്ഥിക്കും ഞാൻ വചനം വായിക്കും ഞാൻ എന്നും പ്രാർത്ഥിക്കും ഞാൻ വചനം വായിക്കും ഞാൻ 2 പാപം ചെയ്യാനിനി പോവുകയില്ല തെറ്റായ കൂട്ടുകെട്ടിൽ ചേരുകയില്ല ടി.വി.ക്കും നെറ്റിനും ഞാൻ അടിമയാകില്ല ദുഃശ്ശീലങ്ങള്‍ക്കൊന്നിനും അടിമയാകില്ല;- 3 ലളിതമായ ജീവിതം ശീലിക്കും ഞാൻ കഠിനമായിത്തന്നെ അധ്വാനിക്കും ഞാൻ അന്നന്നുള്ളതെല്ലാം പഠിച്ചു തീർക്കും ഞാൻ കൃത്യസമയത്തെന്റെ ജോലി ചെയ്തുതീർക്കും ഞാൻ;- 4 എല്ലാവർക്കും മാതൃകയായ് ജീവിക്കും ഞാൻ എല്ലാരെയും നല്ലപോൽ ബഹുമാനിക്കും ഞാൻ ഡാഡിയെയും മമ്മിയെയും അനുസരിക്കും ഞാൻ അനുഗ്രഹിക്കപ്പെട്ട ഭാവി പ്രാപിക്കും ഞാൻ

Related Songs