Akhilandathin udayavanaam daivam

Malayalam Hymn

Akhilandathin udayavanaam daivam

Akhilandathin udayavanaam daivam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 അഖിലാണ്ഡത്തിന്നുടയവനാം ദൈവം സ്തുത്യൻ പരിശുദ്ധൻ സകല ചരാചര രചയിതാവാം ദൈവം നിത്യൻ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ മഹിമയിലുന്നതനേ സ്തുതികളിൽ വസിക്കും ദേവാധിദേവാ ആരാധിക്കുന്നു ഞങ്ങൾ(2) 2 തിരുസാരൂപ്യം മാനവനേകിയോൻ വന്ദ്യൻ പരിശുദ്ധൻ ജ്ഞാനവും മാനവും മഹിമയും അണിയിച്ചോൻ ധന്യൻ പരിശുദ്ധൻ;- പരിശുദ്ധൻ… 3 തനയനെ നൽകിയീപാരിനെ വീണ്ടവൻ നിരുപമൻ പരിശുദ്ധൻ കാൽവറിയിൽ എന്റെ പാപത്തിന്റെ ബലിയായ നാഥൻ പരിശുദ്ധൻ;- പരിശുദ്ധൻ… 4 ഉർവ്വിയിൽ വന്നെന്റെ ദുരിതങ്ങളറിഞ്ഞവൻ നല്ലവൻ പരിശുദ്ധൻ മരണത്തെ ജയിച്ചവൻ ഉയരത്തിൽ മേവുവോൻ വല്ലഭൻ പരിശുദ്ധൻ;- പരിശുദ്ധൻ… 5 വീണ്ടും വരാമെന്ന് വാഗ്ദത്തം തന്നവൻ എൻ പ്രിയൻ പരിശുദ്ധൻ നിത്യതയിൽ വാസം നമുക്കായിട്ടൊരുക്കുവാൻ നിഖിലേശൻ പരിശുദ്ധൻ;- പരിശുദ്ധൻ…

Related Songs