Malayalam Hymn
Oru sainyamenikkethiraay
Oru sainyamenikkethiraay lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഒരു സൈന്യമെനിക്കെതിരായ് വന്നു പാളയമിറങ്ങിയാലും
വരികില്ലൊരു ഭയവും യേശു എനിക്കെൻ തുണയായ് ഉള്ളതിനാൽ
പോർ വിളി ഉയരുമ്പോൾ പ്രതികൂലങ്ങൾ ഏറിടുമ്പോൾ
പരിഹാരകനായ് എൻ യേശു എനിക്കെൻ വിടുതൽ നൽകീടും
(ഒരു സൈന്യ....)
കൂരിരുൾ താഴ്‌വരയിൽ കൂടെ നടന്നാലും
അനർത്ഥമൊന്നും ഭയപ്പെടാ ഞാൻ യേശു എന്നരികിലുണ്ട്
(ഒരു സൈന്യ....)
ആവശ്യ ഭാരങ്ങൾ എൻ ആയുസ്സിൽ ഏറുമ്പോൾ
യേശു എനിക്കായ് കരുതീടും എൻ കാര്യം സാധിക്കും
(ഒരു സൈന്യ....)
ശത്രുക്കൾ മുമ്പിൽ ഒരു മേശ ഒരുക്കീടും
പന്തിയിൽ മാനിച്ചേശു എനിക്കെൻ നിന്ദകൾ നീക്കീടും
(ഒരു സൈന്യ....)
അലകടലിളകുമ്പോൾ തിരമാലകൾ ഉയരുമ്പോൾ
മുങ്ങിത്താഴാതേശു എൻ പടകിനെ അക്കരെയെത്തിക്കും
(ഒരു സൈന്യ....)