Halleluyyaa jayam halleluyah - irulathin

Malayalam Hymn

Halleluyyaa jayam halleluyah - irulathin

Halleluyyaa jayam halleluyah - irulathin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ 1 ഇരുളതിൻ ഭയമോ പകലിൻ പോരാട്ടമോ ഒന്നും നിന്നെയൊരുനാളുമേശുകില്ല തകർത്തിടാൻ ശത്രു നിന്നെ ചുറ്റിവളയും നിന്നോടടുത്തിടാൻ ദൈവം സമ്മതിക്കുകയില്ല;- 2 കെരീത്തു വറ്റിടട്ടെ സാരെഫാത്തും മാറട്ടെ ഏലിയാവിൻ ദൈവം നിന്നെപ്പോറ്റിപ്പുലർത്തും ചൂരച്ചെടിത്തണലിൽ ഉറങ്ങേണ്ടി വന്നാലും സ്വർഗ്ഗീയ ഭോജനവുമായ് തട്ടിയുണർത്തും;- 3 സിംഹത്തിൻ കുഴിയിൽ നീ അകപ്പെട്ടെന്നാകിലും നിനക്കൊരു കേടും ഭവിക്കയില്ല സിംഹത്തിൻ വായടച്ചു നിൻ പ്രാണനെ രക്ഷിക്കും ലോകത്തിൻ മുമ്പിൽ നിന്നെ മാനിച്ചുയർത്തും;- 4 ബാബേൽ തീച്ചൂളയിൽ നീ എറിയപ്പെട്ടാലും അവിടെയും നിൻ നാഥൻ ഇറങ്ങിവരും തീച്ചൂളയിൻ ശക്തിയോ ഏഴു മടങ്ങായാലും തീയിൻ ബലം കെടുത്തുന്നോൻ കൂടെയുണ്ടല്ലോ;-

Related Songs