Avidilla nirasha

Malayalam Hymn

Avidilla nirasha

Avidilla nirasha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 അവിടില്ല നിരാശ സ്വർഗ്ഗത്തിൽ ക്ഷീണം ദുഃഖം വേദനയും അങ്ങില്ല മുറിപ്പെട്ട ഹൃത്തും ചൈതന്യ ഹീന ഗാനവും ഈ ലോകത്തിൻ കാർമേഘജാലം വരികില്ലിനിമേൽ നമ്മേൽ എല്ലാം പ്രകാശിതം സന്തോഷം അങ്ങില്ല ദീർഘ നിശ്വാസം Ch. അമ്മോഹന നഗരത്തിനായ് എൻ ഹൃദയം വാഞ്ഛിക്കുന്നു തിരഞ്ഞെടുക്കപ്പെട്ടോരന്ന് സിംഹാസനത്തിങ്കൽ പാടും ഞാനോ മോഹിതനാകുന്നുണ്ടിപ്പോൾ മേൽ കാണും വിൺ തേജസ്സിനായ് എന്തു മാസന്തോഷം രക്ഷകനെ കാണുമ്പോൾ ആ നൽ സ്വർണ്ണവിൺ നഗരത്തിങ്കൽ 2 വാസസ്ഥലങ്ങൾക്കില്ല കൂലി കരക്കുടിശിഖ വരാ വെൺ വസ്ത്രങ്ങൾ പഴകിപ്പോകാ എല്ലാം നവം ശാശ്വതമേ തോന്നുകില്ല ദാഹം വിശപ്പും സമ്യദ്ധിയും ദാരിദ്ര്യവും സ്വർലോകത്തിന്റെ സമ്പൂർണ്ണ ധനം തൻ ശുദ്ധരനുഭവിപ്പാർ;- 3 അവിടില്ല മുറവിളി സ്വർഗ്ഗേ ഇല്ല ശവസംസ്കാരവും ശ്മശാനവും കാണില്ലവിടെ അങ്ങില്ലാ മരണവും വയസ്സൻ നൽ യൗവനയുക്തൻ ആയി മറുരൂപപ്പെടും അമർത്യ ജ്യോതിസ്സേറി വാഴും അനന്ത യുഗമേവരും;-

Related Songs