Ente veezhchakalum ente thaazhchakalum

Malayalam Hymn

Ente veezhchakalum ente thaazhchakalum

Ente veezhchakalum ente thaazhchakalum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പല്ലവി എന്റെ വീഴ്ചകളും എന്റെ താഴ്ചകളും നാഥാ നീ അറിയാതെ അല്ല എന്റെ രോഗങ്ങളും ദുഃഖങ്ങളും നാഥാ നീ അറിയാതെ അല്ല അനു പല്ലവി നിന്നെ പിൻഗമിപ്പാൻ നിന്റെ ക്രൂശെടുപ്പാൻ എന്നെ ശുദ്ധി ചെയ്‍വാൻ ഇന്നെൻ കഷ്ടതകൾ (2) ശോധനയിൽ നല്ല പൊന്നു പോലെ മാറ്റിടണെ നാഥാ ഏഴയെന്നെ (2) ചരണം മുള്ളിൻ പാതകളും മീതെ കല്മഴയും പിന്നിൽ വൈരികളും മുന്നിൽ ചെങ്കടലും ആശയറ്റു പ്രാണൻ കേണിടുമ്പോൾ ജീവനാഥാ നില്ക്കാൻ ശക്തി നൽകു

Related Songs