Halleluyya sthuthi getham ente navil

Malayalam Hymn

Halleluyya sthuthi getham ente navil

Halleluyya sthuthi getham ente navil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഹല്ലേലുയ്യ സ്തുതി ഗീതം എന്റെ നാവിൽ പുതു ഗീതം എല്ലാ നാവും ഏറ്റുപാടും ഹല്ലേലുയ്യ സ്തുതിഗീതം(2) 1 പ്രാർത്ഥനകൾ കേട്ടതിനാൽ യാചന ശ്രവിച്ചതിനാൽ അതിശയമായ് കാത്തതിനാൽ അധികമായി സ്തുതിച്ചീടുക (2) വീണയോടും കിന്നരത്തോടും സ്തോത്രഗീതം പാടിടുവിൻ തപ്പിനോടും കുഴലിനോടും കൈത്താളത്തിൻ മേളത്തോടും(2) 2 താഴ്ച്ചയിൽ നമ്മെ ഓർത്തവന് നന്ദി കരേറ്റിടുക വീഴ്ച്ചയിൽ നമ്മെ കാത്തവന് ദിനവും പാടിടുക (2) പരിപാലകൻ മതിയായവൻ പരിഹാരകൻ യേശുവല്ലോ കരുതുന്നവൻ കാക്കുന്നവൻ മാറാത്തവൻ യേശുവല്ലോ (2)

Related Songs