Halleluyya rakthathaal jayam jayam

Malayalam Hymn

Halleluyya rakthathaal jayam jayam

Halleluyya rakthathaal jayam jayam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഹല്ലേലുയ്യ രക്തത്താൽ ജയം ജയം യേശുവിൻ രക്തത്താൽ ജയം ജയം ജയം 1 എന്റെ സൗഖ്യദായകൻ യഹോവറാഫയാകയാൽ ഒന്നുമേ ഭയന്നിടാതെ പോയിടും രോഗഭീതിയില്ലിനി രക്തമെന്റെ കോട്ടയായ് നിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാ 2 കരുതിടാമെന്നേറ്റവൻ യഹോവ-യിരെ ആകയാൽ വരുവതൊന്നിലും ഭയപ്പെടില്ല ഞാൻ കരുതിടുമെനിക്കവൻ വേണ്ടതെല്ലാം അനുദിനം നിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാ 3 ഇതുവരെ നടത്തിയോൻ ഏബനേസറാകയാൽ യഹോവ-ശമ്മ കൂടെയെന്നുമുള്ളതാൽ കൊടിയുയർത്തും ശത്രുവിൻ മുമ്പിൽ യഹോവ-നിസ്സി നിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാ 4 സർവ്വശക്തനായവൻ യഹോവ-എലോഹീമവൻ സർവ്വ മുഴങ്കാലും മടങ്ങിടുമേ സർവ്വ നാവുമേകമായ് ഏറ്റുചൊല്ലുമേയവൻ സർവ്വരാലും വന്ദിതൻ മഹോന്നതൻ;- ഹല്ലേലുയ്യാ

Related Songs