Malayalam Hymn
Vazhthedam pukazhthedaam
Vazhthedam pukazhthedaam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വാഴ്ത്തീടാം പുകഴ്ത്തീടാം
വല്ലഭനേശുവേ സ്തുതിച്ചീടാം
ചേറ്റിൽ കിടന്ന എന്നെ നേടിയെടുത്ത
യേശു തൻ കരങ്ങളെ ഓർത്തീടാം
പാപത്തിൻ അധീനനായ് വീണിടാതെ
താങ്ങിയ കരങ്ങളെ ഓർത്തീടാം;-
ശത്രുവിൻ കോട്ടയിൽ അകപ്പെടാതെ
സൂക്ഷിച്ച കർത്തനെ സ്തുതിച്ചീടാം
രോഗങ്ങൾക്കടിമയായ് മാറിടാതെ
സൂക്ഷിച്ച കർത്തനെ പുകഴ്ത്തീടാം;-
ലോകരെല്ലാം എന്നെ കൈവിട്ടപ്പോൾ
കൈപിടിച്ചവനെൻ കർത്തനല്ലോ
എൻ പാപങ്ങളെ ശുദ്ധി ചെയ്യുവാനായ്
ക്രൂശിൽ പിടഞ്ഞതെൻ കർത്തനല്ലോ;-
വാനമേഘ ദൂതർ മദ്ധ്യമതിൽ
കർത്തനെ സ്തുതിക്കും നാൾ ആസന്നമേ
ഉല്ലസിക്കാം നമുക്കാനന്ദിക്കാം
യേശുവിൻ സ്നേഹത്തിൽ ആനന്ദിക്കാം;-