Malayalam Hymn
Kooduvittoduvil njanen nattil
Kooduvittoduvil njanen nattil lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കൂടുവിട്ടൊടുവിൽ ഞാനെൻ
നാട്ടിലെ വീടിന്റെ മുമ്പിലെത്തും
പാടിടും ജയഗീതമെ ഞാൻ-പങ്ക
പാടുകൾ ഏറ്റവനായി(2)
1 ഉറ്റവർ സ്നേഹിതർ പറ്റം തിരിഞ്ഞു നിന്നു
മുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോൾ
പറ്റിചേർന്നവൻ നിൽക്കുമേ ഒടുവിൽ
പക്ഷത്തു ചേർത്തിടുമേ;-
2 ലോകമെനിക്കു വേണ്ടാ ലോകത്തിൻ ഇമ്പം വേണ്ടാ
പോകണമേശുവിൻ പാതനോക്കി
ഏകുന്നു സമസ്തവും ഞാൻ-എന്റെ
ഏക നാഥനെ നിനക്കായ്;-
3 പ്രാപഞ്ചികമാകും പ്രാകൃതമെല്ലാം മാറും
പ്രാണ പ്രിയനോടു-കൂടെ-യെത്തുമ്പോൾ
പ്രാക്കൾക്കണക്കേ പറക്കും നാമന്ന്
പ്രാപിക്കും രൂപാന്തരം;-