Malayalam Hymn
Njanen yeshuvin paadapeedte
Njanen yeshuvin paadapeedte lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഞാനെൻ യേശുവിൻ പാദപീഠേ
വന്നണഞ്ഞിടും ഇന്നേരവും
തന്നിടുന്നു എന്നെ മുറ്റുമായി
തൻ ഹിതം ചെയ്തിടുവാനായി
കുഞ്ഞാടെ നിൻ രക്തത്താൽ
എന്നെ നിത്യം കഴുകേണമേ
കുഞ്ഞാടെ നിൻ രക്തത്താൽ
എന്നെ ശുദ്ധീകരിക്കേണമേ
എന്റെ പാപങ്ങൾ ഓർത്തിടാതെന്നെ
മാർവോടണച്ച നിത്യസ്നേഹം
തന്നിലെൻ ജീവിതം ധന്യമായി
മന്നിൽ എന്നും ഞാൻ പാടിടുമേ
ദൈവസ്നേഹം അതിനാഴമോ
വീതിയും നീളവും ഉയരവും
അപ്രമേയമവർണ്ണ്യമഹോ
ആയതെൻ ധ്യാനമെന്താനന്ദം
ആത്മനിറവിൽ ആരാധിക്കാം
ആയത് ദൈവത്തിൻ ദാനമേ
അതുല്യമാം സന്തോഷം പ്രാപിക്കും
ആത്മാവിൻ ജീവിതം ആനന്ദം