Malayalam Hymn
Sahodarare pukazhthedam sada
Sahodarare pukazhthedam sada lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
രീതി: രാജാധി രാജൻ മഹിമയോടെ
1 സഹോദരരേ, പുകഴ്ത്തിടാം സദാ പരനേശുവിൻകൃപയെ
മഹോന്നതനാമവൻ നമുക്കായ് മരിച്ചുയിരെ ധരിക്കുകയായ്
മഹാത്ഭുതമീ മഹാദയയെ മറക്കാനാവതോ പ്രിയരെ
2 ഭയങ്കരമായ വൻനരകാവകാശികളായിടും നമ്മിൽ
പ്രിയം കലരാൻ മുഖാന്തരമായ തൻ ദയയെന്തു നിസ്തുല്യം
ജയം തരുവാൻ ബലം തരുവാൻ ഉപാധിയുമീ മഹാദയയാം
3 നിജാജ്ഞകളെയനാദരിച്ച ജനാവലിയാകുമീ നമ്മെ
നിരാകരിക്കാതെ വൻദയയാൽ പുലർത്തുകയായവൻ ചെമ്മെ
നിരാമയരായ് വിമോചിതരായ് വിശുദ്ധവംശമയ് നമ്മൾ
4 സഹായകനായ് ദിനംതോറും സമീപമവൻ നമുക്കുണ്ട്
മനം കലങ്ങാതിരുന്നിടാം ധനം കുറഞ്ഞാലുമീ ഭൂവിൽ
സമാധാനം സദാമോദം നമുക്കുണ്ടായതും കൃപയാൽ