Mamgalamekane sada mamgalamekane paraa

Malayalam Hymn

Mamgalamekane sada mamgalamekane paraa

Mamgalamekane sada mamgalamekane paraa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മംഗളമേകണേ-സദാ മംഗളമേകണേ-പരാ ദമ്പതികളാമിവർക്കു മാ-മംഗളമേകണേ 1 ആദം ഹവ്വയാകുമോ-രാദിമ പിതാക്കളേ ഏദനിൽ പുരാ-വന്നു വാഴ്ത്തിയ ദൈവമേയിപ്പോൾ- ഏകണേ 2 ക്രിസ്തുമണവാളനും-സത്യമണവാട്ടിയും തമ്മിലെന്നപോൽ-യോജി ച്ചെന്നും വാഴുവാൻ പരാ!- ഏകണേ 3 യിസ്രായേലിൻ വീട്ടിനെ-വിസ്തൃതമായ് കെട്ടിയ റാഹേൽപോലെയും ലേയ പോലെയും വധു വരാൻ- ഏകണേ 4 എഫ്റാത്തയിൽ മുഖ്യനും ബേത്ത്ലഹേമിൽ ശ്രേഷ്ഠനും ആയ ബോവസ് പോൽ-വര- നാകുവാനഹോ! പരാ!- ഏകണേ 5 ദൈവസമ്മുഖത്തിവർ ചെയ്ത നൽ പ്രതിജ്ഞയേ അന്ത്യത്തോളവും നിറ- വേറ്റുവാൻ ചിരം പരാ- ഏകണേ 6 സംഖ്യയില്ലാതുള്ളൊരു സന്തതിയിൻ ശോഭയാൽ കാന്തിയേറുന്നോ-രെക്ളീ- സ്യാസമമിവർ വരാൻ- ഏകണേ

Related Songs