Malayalam Hymn
Angenne jeevippikkum
Angenne jeevippikkum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അങ്ങെന്നെ ജീവിപ്പിക്കും
അങ്ങെന്നെ ജീവിപ്പിക്കും
ഈ മരുയാത്രയിൽ തളർന്നിടാതെ
അങ്ങെന്നെ ജീവിപ്പിക്കും
1 കാലുകൾ കുഴഞ്ഞിടുമ്പോൾ
പാതകൾ നേരെയാക്കും
എന്നോടു കൂടെ വഴി നടക്കും
അങ്ങെന്നെ ജീവിപ്പിക്കും
2 മനസ്സു തകർന്നിടുമ്പോൾ
ആശ്വാസം നൽകി തരും
എന്നോടു കൂടെ ചേർന്നിരിക്കും
അങ്ങെന്നെ ജീവിപ്പിക്കും
3 നിന്ദകൾ സഹിച്ചിടുമ്പോൾ
മാന്യത നൽകി തരും
എന്നോടു കൂടെ ചേർന്നു നിൽക്കും
അങ്ങെന്നെ ജീവിപ്പിക്കും