Vishudhar koottam rakshakanu chuttum

Malayalam Hymn

Vishudhar koottam rakshakanu chuttum

Vishudhar koottam rakshakanu chuttum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 വിശുദ്ധർകൂട്ടം രക്ഷകന്നു ചുറ്റും നിന്നു തങ്ങൾ സ്നേഹരത്നം ചൂടിക്കും നേരം ആ മഹാസന്തോഷസമൂഹേ എന്നെയും കാണുമോ?(3) ചൊല്ലെൻ പ്രിയനേ! 2 ദൈവം തൻവിശുദ്ധർ കണ്ണുനീരെല്ലാം തുടയ്ക്കും അന്നാളിൽ എനിക്കിഷ്ടരാം ചേർക്കപ്പെട്ട വിശുദ്ധരോടുകൂടെ എന്നെയും കാണുമോ?(3) ചൊല്ലെൻ പ്രിയനേ! 3 വീണകളെ ധരിച്ചുടൻ തൻമുമ്പിൽ സന്തോഷപരിപൂർണ്ണരായ് ഉച്ചത്തിൽ തന്നെ എന്നും സ്തുതിക്കുന്നവരോടെ എന്നെയും കാണുമോ?(3) ചൊല്ലെൻ പ്രിയനേ! 4 കുഞ്ഞാടിൻ രക്തത്തിൽ കഴുകപ്പെട്ടു വെള്ളനിലയങ്കികളെ ധരിച്ചു മഹാശോഭിതമായുള്ള സമൂഹേ എന്നെയും കാണുമോ?(3) ചൊല്ലെൻ പ്രിയനേ! 5 കൈയിൽ കുരുത്തോലകളെ പിടിച്ചും മഹാരക്ഷ നമ്മുടെ ദൈവത്തിന്നും കൂഞ്ഞാട്ടിന്നും എന്നാർക്കും കൂട്ടരോടേ എന്നെയും കാണുമോ?(3) ചൊല്ലെൻ പ്രിയനേ! 6 സ്തുതി മഹത്വം ജ്ഞാനം ശക്തി സ്തോത്രം നമ്മുടെ ദേവനെന്നല്ലാ ദൂതരും തൻമുമ്പിൽ കവിണ്ണു വീണാർക്കും കാലേ എന്നെയും കാണുമോ?(3) ചൊല്ലെൻ പ്രിയനേ! 7 മരണത്തോളം നീ വിശ്വസ്തനായാൽ തൻ ചൊല്ലോർത്തു പ്രയാസം നീ സഹിച്ചാൽ കൂടെയിരുത്തും താൻ നിന്നെ അപ്പഴേ തൻ വാക്കിന്നും ഭംഗം(3) ഉണ്ടോപ്രിയനേ?

Related Songs