Malayalam Hymn
Palavidhamaam parishodhanakal
Palavidhamaam parishodhanakal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പലവിധമാം പരിശോധനകൾ
പാരിലുയർന്നിടുമ്പോൾ
എന്റെ പരന്റെ കൃപമതി ഓരോ നിമിഷവും
പതറാതെ നിന്നിടുവാൻ
വചനത്തിൽ എന്നും നിലനിൽക്കുവാൻ
വലിയ കൃപയെന്നിൽ പകരണമേ
വിശുദ്ധ ദൂതരുമായ് വരുമ്പോൾ വാന-
വിരവിൽ നിന്നെ ഞാൻ എതിരേൽക്കുവാൻ
വിശുദ്ധിയിൽ എന്നും നിലനിൽക്കുവാൻ
വിനയം എന്നിൽ നീ പകരണമേ
വഞ്ചക സാത്താനോടെതിർത്തു നിൽപ്പാൻ
വന്നു നീ ഏഴയെ ശക്തനാക്ക
കഷ്ടങ്ങളിൽ ഞാൻ തളർന്നിടാതെ
കഷ്ടമേറ്റേശുവെ ധ്യാനിക്കുവാൻ
കാൽവറി കയറിയ കർത്തനെ നിൻ
കാരുണ്യം തന്നെന്നെ നടത്തിടണെ