Varnnichu theerkkan aavillanekken

Malayalam Hymn

Varnnichu theerkkan aavillanekken

Varnnichu theerkkan aavillanekken lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വർണ്ണിച്ചു തീർക്കാൻ ആവില്ലനെക്കെൻ യേശുവേ പാടിതീർക്കാനാവില്ല നിൻ വൻ കൃപകളെ(2) നിൻ മാർവ്വിൽ ചേർന്നു വസിച്ചിടാൻ കൊതിയായെൻ പ്രാണനാഥനെ നിൻസ്വരം എന്നും കേൾക്കുവാൻ കൊതിയായെൻ ആത്മകാന്തനെ; കൃപയിൻ ഉറവാം യേശുവേ(2) ക്രൂശതിൽ ഞാൻ നോക്കിടും വേളയിൽ നിറഞ്ഞിടും(2) നയനമെന്നും നന്ദിയാലെ അധരമേകും സ്തോത്രഗീതം ആത്മരക്ഷയേകിയെന്നിൽ ക്രൂശതാൽ നിൻ മുൻപിൽ താഴ്മയായ് ഏകുന്നെൻ സർവ്വവും; കരുണാകടലേ യേശുവേ(2);- വർണ്ണിച്ചു... തിരുവചനത്തിൽ നോക്കവേ കണ്ടു ഞാനെൻ ഭാഗ്യമായ്(2) പുത്രത്വത്തിൻ ശ്രേഷ്ഠപദവി ആനന്ദത്തിൻ സ്വർഗ്ഗനാടും ദാനമായ കൃപാവരങ്ങളെവതും ആത്മാവിൻ ശക്തിയാൽ ജീവിക്കും സാക്ഷിയായ്; മഹിമാപരനേ യേശുവേ(2);- വർണ്ണിച്ചു...

Related Songs