Enthorathbhutha purushan

Malayalam Hymn

Enthorathbhutha purushan

Enthorathbhutha purushan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്തൊരത്ഭുത പുരുഷൻ ക്രിസ്തു എന്നതറിഞ്ഞിടുക ഇവനിൽ കാണുന്ന അത്ഭുതങ്ങൾ, വേറെ ആരിലും കാണുന്നില്ല(2) 2 വചനം ജഡമായല്ലോ കൃപ സത്യം ഇവ നിറഞ്ഞു ഇവൻ പിറന്നല്ലോ പുരുഷന്റെ ഇഷ്ടത്താലെയല്ല, പരിശുദ്ധ ആത്മാവിനാൽ(2) 3 പ്രവാചകർ ഇവനെയല്ലോ നൂറ്റാണ്ടുകൾ ദർശിച്ചത് ജനിച്ചല്ലോ പ്രവചന നിവർത്തിയായ് അന്നവൻ, ദാവീദിൻ വംശജനായ് (2) 4 സകലർക്കും രക്ഷ നൽകാൻ ദൈവം ഇവനെയത്രേ അയച്ചു നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ, ക്രിസ്തുവിൻ രക്തം മാത്രം (2) 5 ഉയിർപ്പിന്റെ അത്ഭുതമോ അതു മറ്റൊരുവനിലുമില്ല ഇന്നും മരിച്ചവരെല്ലാം മൗനതയിൽ തന്നെ, ഇവൻ മൂന്നാം നാൾ ഉയിർത്തു(2) 6 വീണ്ടും വരുന്നവനായ് ലോകം ആരെയും അറിയുന്നില്ല വേഗം പോയ പോൽ വരുമെന്ന് വാഗ്ദത്തം നല്കിയോൻ, കർത്താവാം ക്രിസ്തു തന്നെ(2) 7 ലോകത്തെ മുഴുവനുമായ് ഭരിപ്പാൻ യേശു വേഗം വരും ആമേൻ ഒരുവരിലുമില്ല ഈ വിധ അത്ഭുതം, ഇവയെല്ലാം ക്രിസ്തുവിൽ താൻ(2)

Related Songs