Enthoralfutha purushan kristhu

Malayalam Hymn

Enthoralfutha purushan kristhu

Enthoralfutha purushan kristhu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്തോരൽഭുത പുരുഷൻ ക്രിസ്തു തന്റെ മഹിമ നിസ്തുലം ഇത്രമഹാനായ് ഉത്തമനാകുമൊരുത്തനെയുലകിൽ കാണുമോ 1 ഉന്നത ദൈവനന്ദനനുലകിൽ വന്നിതു കന്യാജാതനായ് ഇന്നോളമൊരാൾ വന്നില്ലിതുപോൽ തന്നവതാരം നിസ്തുലം 2 തല ചായ്പാനായ് സ്ഥലമില്ലാത്തോൻ ഉലകമഹാന്മാർ മുമ്പിലും തലതാഴ്ത്താതെ നിലതെറ്റാതെ നലമൊടു ജീവിച്ചത്ഭുതം 3കുരുടർ കണ്ടു, തിരുടർ വിരണ്ടു, ശാന്തത പൂണ്ടുസാഗരം തെല്ലിരകൊണ്ടു ബഹുജനമുണ്ടു, മൃതരുയിർപൂണ്ടുക്രിസ്തനാൽ 4 കലുഷതലേശം കാണുന്നില്ലീ മനുജനിലെന്നുര ചെയ്തു ഹാ! മരണമതിൻ വിധിയെഴുതിയതിവനെ പ്രതിമാത്രം ഭൂവിയത്ഭുതം 5 പാറ പിളർന്നു, പാരിളകുന്നു, പാവനമൃതരുയിരാർന്നു ഹാ! കീറുകയായ് തിരശ്ശീലയും തൻ മൃതിനേരം സൂര്യനിരുണ്ടുപോയ് 6 ഭൂതലനാഥൻ തന്നുടെ മരണം കാണുക ദുർവ്വഹമായതോ ഭൂരിഭയം പൂണ്ടിളകുകയോയീ പ്രകൃതികളഖിലമിതത്ഭുതം! 7 മൃതിയെ വെന്നവനുയിർത്തെഴുന്നേറ്റു ഇതിനെതിരാരിന്നോതിടും ഹൃദിബോധം ലവമുള്ളോരെല്ലാം അടിപണിയും തൻ സന്നിധൗ 8 ഒലിവെന്നോതും മലയിൽനിന്നും തിരുജനമരികിൽ നിൽക്കവേ ചരണമുയർന്നു ഗഗനേ ഗതനായ് താതന്നരികിലമർന്നു താൻ 9 ജയ ജയ നിസ്തുല ക്രിസ്തുരാജൻ ജയ ജയ നിർമ്മലനായകൻ ജയ ജയ ഘോഷം തുടരുക ജനമേ ജയം തരും നാഥനു സ്തോത്രമേ

Related Songs