Anupama gunagananeeyan kristhu

Malayalam Hymn

Anupama gunagananeeyan kristhu

Anupama gunagananeeyan kristhu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അനുപമ ഗുണഗണനീയൻ ക്രിസ്തു അരുണോദയ പ്രഭപൂരിതൻ അകമേ ആനന്ദദായകൻ 1 ശോകോന്മുഖ നര ആശ്രയം അവൻ പാപോന്മുഖ നര രക്ഷകൻ രോഗോന്മുഖ ജഡ സൗഖ്യദായകൻ വീരോന്മുഖ ബലകാരണൻ;- 2 ജീവൻ ഏകുന്ന ദൈവവും ജീവജലത്തിനുറവിടവും ജീവാമൃതമൊഴി തൂകിടും അനുദിനം ജീവൻ വഴിയും സത്യവും;- 3 വിനയം തന്നുടെ സാഗരം അഭയം ഏവർക്കും സാദരം ദൈവത്തിന്നുടെ സാരാംശം-പര മാത്മാവിന്നും ജീവാംശം;- 4 ചിത്തേ മംഗളകാരണൻ മൃത്യു ഭീതിസംഹാരകൻ പാർത്താൽ പാരിടമാകെയും-പ്രഭു ഓർത്താൽ ജീവിതസാരവും;- 5 വാനൊളിയിൽ തെളിവേറിടും വാനവരിൽ മഹിമാസനൻ വാനേ പോയുടയോൻ വരും-വീണ്ടും വാനിൽ നമ്മെയും ചേർക്കുവാൻ;-

Related Songs